കൊച്ചി: ആയുഷ് വിഭാഗങ്ങളുടെ ആശങ്കകൾ പരിഹരിച്ച് പൊതുജനാരോഗ്യ ബിൽ ഭേദഗതികളോടെ നിയമസഭയിൽ പാസാക്കിയ സർക്കാരിനെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയും കേരള ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും അഭിനന്ദിച്ചു. മുഴുവൻ വൈദ്യശാസ്ത്രങ്ങളെയും പരിഗണിച്ച് തയ്യാറാക്കിയ ബിൽ വിവിധ വകുപ്പുകളുടെ പങ്ക് ഉറപ്പാക്കുന്നതുമാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി. ലീന, ജനറൽ സെക്രട്ടറി ഡോ.കെ.സി അജിത്കുമാർ എന്നിവർ പറഞ്ഞു. അപാകതകളില്ലാത്ത സമഗ്രമായ നിയമമാണ് പാസാക്കിയതെന്ന് കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ആർ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |