കോട്ടയം . കോട്ടയം സർക്കാർ നഴ്‌സിംഗ് കോളജിൽ ബിരുദദാന ചടങ്ങ് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് കൗൺസിൽ മുൻ രജിസ്ട്രാറായിരുന്ന പ്രൊഫ. ഡോ. വത്സ കെ. പണിക്കർ സന്ദേശം നൽകി. അസി. പ്രൊഫ. എൻ ടി സിന്ധുമോൾ, പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, വൈസ് പ്രിൻസിപ്പാൾ പി എ സരള, ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. വത്സ തോമസ്, ഡോ. കെ.പി ജയപ്രകാശ്, വി ആർ സുജാത, മനോജ് ബേബി, ഡോ. ഫിലോമിന ജേക്കബ്, എയ്ഞ്ചൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |