ന്യൂഡൽഹി: മിനിമം താങ്ങുവിലയ്‌ക്ക് നിയമ പരിരക്ഷ അടക്കം ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ കിസാൻ സഭ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ അഞ്ചിന് ഡൽഹിയിൽ മഹാ കർഷക റാലി സംഘടിപ്പിക്കുമെന്ന് കിസാൻ സഭാ വൈസ് പ്രസിഡന്റ് ഹന്നൻമൊള്ള പത്രസമ്മേളനത്തിൽ അറിയിച്ചു. റാലിയിൽ ലക്ഷക്കണക്കിന് കർഷകർ പങ്കെടുക്കും. ഒരു കോടി ആളുകളിലേക്ക് റാലിയുടെ
സന്ദേശം എത്തിക്കാനുള്ള പ്രചാരണ പരിപാടികൾ നടക്കുന്നു. 400 ജില്ലകളിൽ സംയുക്ത കൺവൻഷൻ പൂർത്തിയാക്കി. മിനിമം താങ്ങുവില പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ഭഷ്യസുരക്ഷ തകരുമെന്ന് പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രഭാത് പട്‌നായിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |