ന്യൂ ഡൽഹി : സംസ്ഥാനങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളെ പിരിച്ചുവിടാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി.
ഒഡീഷ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പിരിച്ചുവിട്ടതിനെതിരെ ട്രൈബ്യൂണൽ ബാർ അസോസിയേഷൻ സമർപ്പിച്ച ഹർജി തളളിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ബെഞ്ചിന്റെ വിധി. ട്രൈബ്യൂണലിനെ പിരിച്ചുവിട്ട കേന്ദ്ര വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത ബെഞ്ച് അംഗീകരിച്ചു. കേന്ദ്ര വിജ്ഞാപനം ഒഡീഷ ഹൈക്കോടതിയും നേരത്തേ അംഗീകരിച്ചിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദം 323 എ, ട്രൈബ്യൂണൽ പിരിച്ചുവിടാനുളള കേന്ദ്രത്തിന്റെ അധികാരത്തെ തടയുന്നില്ല. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയിലാണ് കേന്ദ്രം ട്രൈബ്യൂണൽ അനുവദിക്കുന്നത്. കേന്ദ്രത്തിന് വിവേചനാധികാരമുളള വിഷയമായതിനാൽ പിരിച്ചുവിടലിനും അധികാരമുണ്ടെന്നാണ് സുപ്രീംകോടതി നിരീക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |