രണ്ട് മാസം മുമ്പ് കാണാതായ വളർത്തുനായയെ കണ്ടപ്പോഴുള്ള പെൺകുട്ടിയുടെ പ്രതികരണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലിയോ എന്ന് പേരുള്ള നായയെ കഴിഞ്ഞ ജനുവരിയിലാണ് കാണാതായത്. വീട്ടുകാർ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
വീട്ടുകാർ പ്രിയപ്പെട്ട നായയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടർന്നു. രണ്ട് മാസത്തിനിപ്പുറം ലിയോയെ കണ്ടെത്തിയിരിക്കുകയാണ്. മറ്റൊരു കുടുംബം ലിയോയ്ക്ക് അഭയം നൽകിയിരിക്കുകയായിരുന്നു. ഗേറ്റിനപ്പുറം പെൺകുട്ടിയെ കണ്ടതും നായ അവൾക്കടുത്തെത്താൻ ശ്രമിക്കുന്നുണ്ട്. ഇതുകണ്ട കുട്ടി സന്തോഷം കൊണ്ട് കരയുകയാണ്.
തുടർന്ന് ഗേറ്റ് തുറന്നുകൊടുത്തതോടെ പഴയ ഉടമയുടെ അടുത്തേക്ക് ഓടിയെത്തി സ്‌നേഹം പ്രകടിപ്പിക്കുകയാണ് നായ. അതിനെ താലോലിക്കുന്ന കുട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. 1.10 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണ് ഇതിനോടകം കണ്ടത്.
This dog named Leo went missing in January. Last week he was found. This was the moment he was reunited with his family 🐶😭🐾
— GoodNewsCorrespondent (@GoodNewsCorres1) March 18, 2023
pic.twitter.com/7MyAa9fsEw
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |