എടത്തനാട്ടുകര: എൽ.എസ്.എസ് പരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയ വട്ടമണ്ണപ്പുറം എ.എം.എൽ.പി.എസിലെ റിദാ നൗറിനെയും മറ്റു ജേതാക്കളെയും ഉപജില്ലയിൽ വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാലയത്തെയും വി.കെ.ശ്രീകണ്ഠൻ എം.പി മൊമന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കിണറ്റിൽ അകപ്പെട്ട പൂച്ചയെ രക്ഷിച്ച ഷഫീഖിനെയും അനുമോദിച്ചു.
പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചേരി അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ സി.ടി.മുരളീധരൻ, സ്റ്റാഫ് കൺവീനർ സി.മുഹമ്മദാലി, റസാഖ് മംഗലത്ത്, നാസർ കാപ്പുങ്ങൽ, പി.പി.ഉമ്മർ, എം.പി.നൗഷാദ് സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |