കൊല്ലങ്കോട്: പല്ലശ്ശന കണ്ണനിക്കടവ് പാലം മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പാഴായി. നിർമ്മാണം ആരംഭിച്ച് ഒരുവർഷവും നാലുമാസവും പിന്നിടുമ്പോഴും 50 ശതമാനം പ്രവൃത്തി പോലും പൂർത്തിയായില്ല.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിൽ നിന്ന് മതിയായ ഫണ്ട് ലഭ്യമാകാത്തതും കരാറുകാരന്റെ മെല്ലെപ്പോക്കുമാണ് നിർമ്മാണം വൈകുന്നതിന് പ്രധാന കാരണം. കരാറുകാരൻ ആവശ്യത്തിന് തൊഴിലാളികളെ ഉപയോഗിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
കൊല്ലങ്കോട് നിന്ന് പല്ലശ്ശന, പല്ലാവൂർ, കുനിശ്ശേരി, ആലത്തൂർ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് പാലം. 2018ലെ പ്രളയത്തിൽ പാലത്തിന് കേടുപാട് സംഭവിച്ചിരുന്നു. കൂടാതെ പാലത്തിന്റെ കാലപ്പഴക്കവും വീതിയില്ലായ്മയും പരിഗണിച്ചാണ് പുനർനിർമ്മാണത്തിന് അഞ്ചുകോടി ഫണ്ട് വകയിരുത്തിയത്. 2021 ഡിസംബറിൽ നിർമ്മാണം തുടങ്ങി. ഒരുവർഷത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കുമെന്നാണ് അധികൃതർ ഉറപ്പ് നൽകിയിരുന്നത്.
2021 ഡിസംബർ 15 മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
50% നിർമ്മാണം പോലും പൂർത്തിയായില്ല.
ആകെ വകയിരുത്തിയത് അഞ്ചുകോടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |