SignIn
Kerala Kaumudi Online
Friday, 20 September 2024 12.07 AM IST

വെളളായണി ക്ഷേത്രത്തിൽ നാളെ അശ്വതി പൊങ്കാല

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: മേജർ വെളളായണി ദേവിക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായുളള അശ്വതി പൊങ്കാല നാളെ നടക്കും.രാവിലെ 9.45ന് നാഗപ്പാനയിൽ അഗ്നി പകരും.ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് പൊങ്കാല നിവേദ്യം.മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ട് ഉത്സവത്തിന്റെ ഭാഗമായി പളളിച്ചൽ,കല്ലിയൂർ,പാപ്പനംകോട് ദിക്കുബലികളും ആ മേഖലയിലെ വീടുകളിലുളള നിറപറകളും പൂർത്തിയായി. ശനിയാഴ്‌ച രാത്രി 10.30ന് മേൽ ഉച്ചബലിയും കോലിയക്കോട് ദിക്കുബലിക്കുളള എഴുന്നളളിപ്പും നടക്കും. ഞായറാഴ്‌ച പുലർച്ചെ 3നാണ് കോലിയക്കോട് ദിക്കുബലി. കോലിയക്കോട് ദിക്കുബലിയുടെ ഭാഗമായാണ് പ്രസിദ്ധമായ നേമം കച്ചേരിനട എഴുന്നളളിപ്പ്.31ന് രാത്രി 7നാണ് കച്ചേരിനട എഴുന്നളളിപ്പ്.രാജഭരണകാലം മുതൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് കച്ചേരിനട എഴുന്നളളിപ്പ് നടത്തുന്നത്. അശ്വതി പൊങ്കാലയ്‌ക്ക് ഉത്സവപറമ്പിലും സമീപപ്രദേശങ്ങളിലും വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.രാധാകൃഷ്‌ണൻ, സെക്രട്ടറി വിഘ്‌നേഷ് എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.