ചെങ്ങന്നൂർ: സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ ഹൈന്ദവ ആചാരങ്ങളെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീകുമാർ പുന്തലയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ ഡി. നാഗേഷ് കുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ സൂസമ്മ എബ്രഹാം, കെ.ദേവദാസ്, ജീ.ശാന്തകുമാരി, സുജാ ജോൺ, പി.വി ഗോപിനാഥൻ, സജികുമാർ, സജീവ് വെട്ടിക്കാട്, മനീഷ് കീഴാമഠം, ശോഭാ വർഗീസ്, റിജോ ജോൺ ജോർജ്, എം.ബി ബിന്ദു, അജയൻ ചെങ്ങന്നൂർ, സോമൻ പ്ലാപ്പള്ളി, എം.ജി രാജപ്പൻ, പി.സി തങ്കപ്പൻ, ശ്രീരാജ്, പ്രവീൺ എൻ പ്രഭ, പി.വി രാജശേഖരൻ നായർ, കെ.ആർ മുരളീധരൻ, ജോസഫ് തുരളയിൽ, പ്രമോദ് ചെറിയനാട്, ജോമോൻ വർഗീസ്, രെജുൽ രാജപ്പൻ, റ്റി.സി ജോസ്, രഘുനാഥക്കുറുപ്പ്, ജോസ് നൈനാൻ, എം.ആർ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |