ചേർത്തല: വേനൽകാലത്ത് ജനങ്ങൾക്ക് കുടിവെള്ളമടക്കമുള്ള സൗകരത്തിനായി എൻ.ജി.ഒ യൂണിയൻ ചേർത്തല ഏരിയ കമ്മിറ്റി താലൂക്ക് ആശുപത്രിയിലും മിനി സിവിൽ സ്റ്റേഷനിലും തണ്ണീർപ്പന്തൽ തുടങ്ങി. താലൂക്ക് ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റ് എം.അരുൺ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി.സന്തോഷ്, ട്രഷറർ സി.സിലീഷ്, ഏരിയ സെക്രട്ടറി പി.ഗിരീഷ്,പി.ലേഖ,ഡോ.വിജയകുമാർ,ലേ സെക്രട്ടറി സുനിൽ കുമാർ, നഴ്സിംഗ് സൂപ്രണ്ട് കെ.ഇന്ദിര എന്നിവർ പങ്കെടുത്തു. ചേർത്തല മിനി സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ച തണ്ണീർ പന്തൽ ചേർത്തല മുനിസിപ്പൽ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.രഞ്ജിത്ത്, എം.അരുൺ,പി.ഗിരീഷ്, സി.ടി.സനീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |