പേരയം: ലോക ജലദിനാചരണത്തിന്റെ ഭാഗമായി പേരയം പഞ്ചായത്തിൽ നിർമ്മിച്ച മത്സ്യകുളങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനമൊട്ടാകെ ആയിരം മത്സ്യകുളങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പേരയത്ത് 5,10 വാർഡുകളിലായി 2 കുളങ്ങൾ നിർമ്മിച്ചത്. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ അലക്സ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലത ബിജു, ബിനോയി ജോർജ്ജ്, ബി.സ്റ്റാഫോർഡ് ,ജോയിന്റ് ബി.ഡി.ഒ.ലീന, ലിജു തോമസ്, വത്സ ഗോഡ്വിൻ, ബിന്നി മറിയം മാത്യു, സീന, ഷാജിമോൾ എന്നിവർസംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |