കാട്ടിലെ രാജാവിനെ തുരത്തുന്ന നാട്ടിലെ വീരൻമാർ. അർദ്ധരാത്രിയോടെ ജനവാസമേഖലയിൽ ഇറങ്ങിയ സിംഹത്തെ തെരുവുനായ്ക്കൾ തുരത്തിയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇത് വിദേശത്ത് നടന്ന സംഭവമല്ല. ഗുജറാത്തിലെ ഗിർ സോംനാഥ് എന്ന ഗ്രാമത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്.
രാത്രി തെരുവിലൂടെ ചുറ്റിത്തിരിയുകയായിരുന്ന സിംഹത്തെ ഒരുകൂട്ടം തെരുവുനായ്ക്കൾ വളയുന്നു. തുടർന്ന് സിംഹം ഭയന്നോടുന്നതും പിന്നാലെ നായ്ക്കൾ ഓടുന്നതുമാണ് ദൃശ്യത്തിലുള്ളത്. സിംഹം ഓടി അവിടെ കൂടി നിൽക്കുകയായിരുന്ന പശുക്കളുടെ അടുത്തേയ്ക്ക് എത്തുന്നതും കാണാം. സുരേന്ദർ മെഹ്റ ഐ എഫ് എസാണ് വീഡിയോ പങ്കുവച്ചത്.
It’s all about your territory and survival instincts…
— Surender Mehra IFS (@surenmehra) March 22, 2023
@WildInsticts #Survival @susantananda3 pic.twitter.com/toSH1wwyI9
അതേസമയം, തെരുവുനായ്ക്കളുടെ ശല്യം കേരളത്തിലുൾപ്പെടെ ഇന്ത്യയിലുടനീളം ഏറെ വർദ്ധിച്ചിരിക്കുകയാണ്. തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണവും കൂടുന്നു. അടുത്തിടെ ഉത്തരേന്ത്യയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വ്യത്യസ്ത ഇടങ്ങളിലായി രണ്ട് കുട്ടികൾ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |