തൃപ്പൂണിത്തുറ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ ജില്ലാ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ - മുളന്തുരുത്തി മേഖലാ സ്പോർട്സ് ക്ലബ് നടത്തുന്ന അഖില കേരള ക്രിക്കറ്റ് ലീഗ് ഫ്ലഡ് ലിറ്റ് മത്സരം തൃപ്പൂണിത്തുറ നഗരസഭാ അദ്ധ്യക്ഷ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് റെജി അബിയാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി മാർവ്വൽ, ജില്ലാ സ്പോർട്സ് സബ്കോ- ഓർഡിനേറ്റർ അജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മിനോഷ് ജോസഫ്, ടി.എൽ.പി.എൽ. പ്രസിഡന്റ് എം.എസ്. വിനോദ് കുമാർ, സ്പോർട്സ് കോ- ഓർഡിനേറ്റർ അനീഷ് സെവൻസ്, മേഖലാ സെക്രട്ടറി സുനിൽ 9ടെക്, സുരേഷ് ട്വിൻഐസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |