കോട്ടയം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം സഹകരണ പരിശീലന കേന്ദ്രത്തിലെ 2023 - 24 വർഷ ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാനയോഗ്യത പത്താം ക്ലാസ്. ജനറൽ, പട്ടികജാതി / പട്ടികവർഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്നു വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. നിശ്ചിത യോഗ്യതയുള്ളവർ മാർച്ച് 31 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിശദവിവരത്തിന് www.scu.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0481 25 64 73 8.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |