വടക്കഞ്ചേരി: അഗ്നി രക്ഷാസേനയും ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡും സംയുക്തമായി മംഗലത്ത് മോക്ക്ട്രിൽ സംഘടിപ്പിച്ചു. പ്രകൃതിവാതക വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ എടുക്കേണ്ട സുരക്ഷ നടപടികളെക്കുറിച്ചും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ പൊതുജനങ്ങൾ ഉൾപ്പെടെ അറിയേണ്ടതായ കാര്യങ്ങളെക്കുറിച്ചാണ് മോക്ക് ഡ്രില്ലിൽ അവതരിപ്പിച്ചത്.
സി.എൻ.ജി വാഹനം അപകടത്തിൽപ്പെട്ടതോടെ വാതകം ലീക്കാവുകയും ഡ്രൈവർ അബോധാവസ്ഥയിൽ ആവുകയും വഴിയാത്രക്കാരൻ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് ടീമും ആംബുലൻസും എമർജൻസി ടീം ഉൾപ്പെടെ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ ആക്കുകയും വാതക സിലിണ്ടറുകൾ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ വെള്ളം സ്‌പ്രേ ചെയ്ത് തണുപ്പിക്കുന്നതായിരുന്നു മോക് ഡ്രിൽ അവതരണം. സ്റ്റേഷൻ ഓഫീസർ കെ.എ.ജിനേഷ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബി.എസ്.ലിജു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ, ഇന്ത്യൻ ഓയിൽ അദാനിഗ്യാസ് ലിമിറ്റഡ് അസോസിയേറ്റ് മാനേജർ സന്ദീപ് അക്കര, ഡെപ്യൂട്ടി മാനേജർ ആനന്ദ്, കെ.ഐ.നിഷാൽ, റെബിൻ കൃഷ്ണ, അക്ഷയ്, ചിന്താ സതീഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |