ശിവഗിരി: സാചൗജെ റിൻപോച്ചയുടെ നേതൃത്വത്തിൽ ടിബറ്റിലെ ആത്മീയ പ്രതിനിധി സംഘം ശിവഗിരി മഠം സന്ദർശിച്ചു. ശാരദാ മഠം, വൈദിക മഠം, റിക്ഷാ മണ്ഡപം, ബോധാനന്ദസ്വാമി സമാധി, മഹാസമാധി എന്നിവിടങ്ങളിൽ ദർശനം നടത്തിയ
സംഘം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
മുൻ ഐ ജി എം.ഗോപാലന്റെയും, സി.ഒ.മാധവന്റെയും, മുൻ റെയിൽവെ ബോർഡ് ചെയർമാൻ എം.എൻ.പ്രസാദിന്റെയും പിൻമുറക്കാരിയായ നിരഞ്ജനയ്ക്കൊപ്പമാണ് ടിബറ്റൻ ആത്മീയ സംഘം എത്തിയത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ നിരഞ്ജന തിരുവനന്തപുരത്ത് ഒരു സ്വകാര്യ ചടങ്ങിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നതാണ് സംഘത്തെ.
ഫോട്ടോ: ശിവിഗിരിമഠം സന്ദർശിച്ച ടിബറ്റൻ ആത്മീയസംഘം മഹാസമാധിയുടെ മുമ്പിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |