അമ്പലപ്പുഴ : സംസ്ഥാന രക്തദാന സമിതിയുടെയും പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും, ആലപ്പുഴ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദ് ഉദ്ഘാടനം ചയ്തു. ഫാദർ ടോമി പടിഞ്ഞാറെവീട്ടിൽ അദ്ധ്യക്ഷനായി. രക്തദാന സമിതി സംസ്ഥാന പ്രസിഡന്റ് എം.മുഹമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തി.കെ.ആർ.സുഗുണനന്ദൻ, ടി.എം.കുര്യൻ, ഡോ.അജ്മീർ ഖാൻ, ഡോ.ആഷിഖ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എബിൻ ജോസഫ്, അനില കെ.അനിൽ, അഭിജിത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |