പത്തനംതിട്ട : ജില്ലയിൽ പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പുകളിലെ ഹോംഗാർഡ്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ, പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്., എൻ.എസ്.ജി, എസ്.എസ്.ബി., ആസാം റൈഫിൾസ് എന്നീ അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി, തത്തുല്യ യോഗ്യത. പ്രായപരിധി 35 - 58 . ദിവസ വേതനം 780 രൂപ (പ്രതിമാസ പരിധി 21,840 രൂപ). അവസാന തീയതി ഏപ്രിൽ 20. യോഗ്യരായ ഉദ്യോഗാർത്ഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. പ്രായം കുറഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിൽ മുൻതൂക്കം ലഭിക്കും. ഈ ലിസ്റ്റിന് കാലാവധി രണ്ടു വർഷമായി നിജപെടുത്തിയിട്ടുണ്ട്.
കായികക്ഷമതാ പരിശോധന : (തീയതി പിന്നീട് അറിയിക്കും).100 മീറ്റർ ദൂരം 18 സെക്കന്റിനുളളിൽ ഓടിയെത്തുക/മൂന്ന് കിലോമീറ്റർ ദൂരം 30 മിനിറ്റിനുളളിൽ നടന്ന് എത്തുക. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
പാസ്‌പോർട്ട് സൈസ് ഫോട്ടോ മൂന്ന് എണ്ണം (ഒന്ന് അപേക്ഷയിൽ പതിക്കണം). ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ / മുൻ സേവനം തെളിയിക്കുന്ന രേഖയുടെ പകർപ്പ്. എസ്.എസ്.എൽ.സി. /തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ പകർപ്പ് അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസർ നൽകിയ ശാരീരികക്ഷമതാ സാക്ഷ്യപത്രം. ഈ രേഖകളുടെ ഒറിജിനലുകൾ കായികക്ഷമതാ പരിശോധനാ വേളയിൽ ഹാജരാക്കണം. വിവരങ്ങൾക്ക് : 9497920097.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |