കുറ്റ്യാടി: കുറ്റ്യാടി നാളികേരത്തിന് ഭൗമ സൂചിക പദവി നേടുന്നതിനായി കാവിലുംപാറ പഞ്ചായത്ത് ഏകദിന സെമിനാർ നടത്തി.വിത്ത് തേങ്ങ സംഭരിക്കുന്ന കാവിലുംപാറ, മരുതോങ്കര, കായക്കൊടി, ചക്കിട്ടപാറ, ഉള്യേരി തുടങ്ങി പഞ്ചായത്തുകളെ ചേർത്ത് സൊസൈറ്റി രൂപികരിക്കാൻ കൺവെൻഷനിൽ തീരുമാനമായി. ഈ വർഷത്തെ വാർഷിക പദ്ധതിയിൽ കുറ്റ്യാടി തേങ്ങക്ക് ഭൗമ സൂചിക പദവി നേടുന്നതിനുള്ള പ്രൊജക്റ്റിന് സർക്കാറിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. കാർഷിക സർവകലാശാലയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കാർഷിക യൂണിവേഴ്സിറ്റി ബി.ടി ആന്റണി പദ്ധതി വിശദീകരിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.ഗീത രാജൻ, അന്നമ്മ ജോർജ്ജ്, ടി.പി പവിത്രൻ, എ.ആർ വിജയൻ ,കൃഷി ഓഫീസർ രാജശ്രീ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |