കരുനാഗപ്പള്ളി: ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സമ്മേളനവും ജില്ലയിൽ നിന്നുമുള്ള ഭാരത് ജോ ഡോ യാത്രികരെ ആദരിക്കൽ ചടങ്ങും സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോഡോ യാത്രികരായ എം.എ.സലാം, ഡി. ഗീതാകൃഷ്ണൻ , വരുൺ ആലപ്പാട്, മജ്ഞു കുട്ടൻ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റ് കമ്പറ നാരായണൻ ആദരിച്ചു. നിയോജക മണ്ഡലംപ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. കർഷക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി. മുഖ്യപ്രഭാഷണം നടത്തി , ഹെൻട്രി , മുനമ്പത്ത് വഹാബ്, ബോബൻ ജി നാഥ് , മാരിയത്ത് , ജയകുമാർ ,ബാബുജി പട്ടത്താനം, ഡി.ചിദംബരൻ ,എം.കെ.വിജയഭാനു, കിഴൂട്ട് പ്രസന്നകുമാർ , നസിംബീവി, അനിൽ കുമാർ ,ജലജ, നൂർ മുഹമ്മദ്, അബ്ദുൽ സലാം , എൻ.രവി,നദീറാ കാട്ടിൽ,മായാ ഉദയകുമാർ, ഹസൻ കുഞ്ഞ്, മായാദേവി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |