ചങ്ങനാശേരി . വടക്കേക്കര വൈ എസ് സി വായനശാലയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച റേഡിയോ മീഡിയാ വില്ലേജ് സബ് സ്റ്റേഷൻ ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്തു. വടക്കേക്കര പ്രദേശത്തിന്റെ വികസനത്തിനായി നാലു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഹയർ സെക്കൻഡറി സ്‌കൂളിന്റെ കാര്യങ്ങൾക്കായാണ് തുക വിനിയോഗിക്കുന്നത്. മീഡിയാ വില്ലേജ് ഡയറക്ടർ ആന്റണി ഏത്തയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സീനിയർ റേഡിയോ ശ്രോതാവായ റെയിൽവേ വർഗീസിനെ യോഗത്തിൽ ആദരിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആന്റണി വർഗീസ്, വാർഡ് മെമ്പർ തങ്കമണി, സനൽ കുമാർ, ഗോപകുമാർ, ജാസ്സി വർഗീസ് എന്നിവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |