കോട്ടയം . ലോക ക്ഷയരോഗദിനാചരണത്തിന്റെ ജില്ലാതല സമ്മേളനം വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ നഗരസഭ അദ്ധ്യക്ഷ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പി എസ് പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ മുഖ്യപ്രഭാഷണം നിർവഹിച്ചു. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി ടി സുഭാഷ്, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രീത രാജേഷ്, നഗരസഭാംഗങ്ങളായ രേണുക രതീഷ്, ബിന്ദു ഷാജി, രാജശ്രീ, അയ്യപ്പൻ, സി ഡി എസ് ചെയർപേഴ്‌സൺ സൽവി ശ്രീധർ, ജില്ലാ ടി ബി ഓഫീസർ പി എൻ വിദ്യാധരൻ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി അനീമിയ പരിശോധന ക്യാമ്പും സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |