മുടപുരം: മുദാക്കൽ ഗ്രാമ പഞ്ചായത്തും കുടുബരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ക്യാൻസർ ബോധവത്കരണ ക്ലാസും പരിശീലന പരിപാടിയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണുരാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ബാദുഷ, ഹെൽത്ത് ഇൻസ്‌പെക്ടർ അനി എന്നിവർ സംസാരിച്ചു. ഡോ.അഖിലേഷ് .സി.എസ് ബോധവത്കരണ ക്ലാസും പരിശീലനവും നൽകി. മെഡിക്കൽ ഓഫീസർ ഡോ .പ്രദീപ് കുമാർ .വി.ബി സ്വാഗതവും ജെ.എച്ച്.ഐ സുമേഷ് നന്ദിയും പറഞ്ഞു. ജെ.എച്ച്.ഐമാരായ ടിന്റു, ആശ ,പി.എച്ച്.എൻ സുധാകുമാരി, ജെ.പി.എച്ച്.എൻ ലതാകുമാരി, രജനി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |