തൃശൂർ: കന്യാസ്ത്രീ സമൂഹത്തോട് കേരളം നന്ദികേട് കാണിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ. കക്കുകളി നാടകത്തിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതം മുഴുവൻ സമൂഹത്തിനായി സമർപ്പിച്ചവരാണ് കന്യാസ്ത്രീകൾ. കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യരംഗത്തിന്റെ പുരോഗതിക്ക് കന്യാസ്ത്രീ സമൂഹം നൽകിയ സംഭാവന വിലമതിക്കാനാകാത്തതാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങളെ പെരുപ്പിച്ച് ഒരു സഭയെയും സമൂഹത്തേയും ആക്ഷേപിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല. സീറോ മലബാർ സഭ മുൻ പി.ആർ.ഒ: പി.ഐ. ലാസർ, കാസ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ഇന്റലക്ച്വൽ സെൽ കൺവീനർ ടി.എസ്. നീലാംബരൻ, രതീഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |