പള്ളുരുത്തി: മണ്ഡലം സർവീസ് സഹകരണ ബാങ്ക് തണ്ണീർപന്തൽ ആരംഭിച്ചു. കുമ്പളങ്ങി വഴിയിലുള്ള ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിന് മുന്നിലാണ് തണ്ണീർപ്പന്തൽ ആരംഭിച്ചിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് കെ. പി. സെൽവൻ ഉദ്ഘാടനം ചെയ്തു. എ. പി. റഷീദ്,സി. ആർ. ബിജു,ഹേമ ജയരാജ്,വി. ജെ. അഗസ്റ്റിൻ, ടി. ജെ. സീസർ,പ്രസന്ന പ്രാൺ, ബാങ്ക് സെക്രട്ടറി കെ. എം. നജുമ എന്നിവർ പങ്കെടുത്തു. സംഭാരം,തണ്ണിമത്തൻ, നാരങ്ങ വെള്ളം തുടങ്ങിയവായാണ് തണ്ണീർപ്പന്തലിൽ വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |