തിരുവനന്തപുരം: ഗവൺമെന്റ് വിമെൻസ് കോളേജിൽ കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിൽ നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പ്രൊജക്ടിലേക്ക് പ്രോജക്ട് ഫെലോയുടെ താത്കാലിക ഒഴിവുണ്ട്. രണ്ടു വർഷത്തേക്കാണ് നിയമനം. യോഗ്യത: 55 ശതമാനത്തിലധികം മാർക്കോടെ എം.എസ്‌സി കെമിസ്ട്രി/ പോളിമർ കെമിസ്ട്രി/ അനലറ്റിക്കൽ കെമിസ്ട്രി വിജയിക്കണം. നെറ്റ്, ഗേറ്റ് യോഗ്യതകൾ അഭിലഷണീയം. വാക്-ഇൻ-ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കും. ശമ്പളം :31,000 രൂപയും 8 ശതമാനം എച്ച്.ആർ.എയും. വനിതകൾക്ക് മുൻഗണന. തത്പരർ 28ന് രാവിലെ 9.30ന് വിമെൻസ് കോളേജ് രസതന്ത്ര വിഭാഗത്തിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |