തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത രണ്ട് പേർ പിടിയിലായി. മരുതുംകുഴി വേട്ടമുക്ക് സ്വദേശി ശ്യാം(32), തിരുമല ജയഭവനിൽ വിശാഖ്(30) എന്നിവരെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കിഴക്കേക്കോട്ട ബസ്റ്റാൻഡിൽ സ്വകാര്യ ബസുകളിൽ പരിശോധന നടത്തവേയാണ് ആക്രമണമുണ്ടായത്. പ്രതികൾ മുമ്പ് സ്വകാര്യ ബസിൽ ജോലി ചെയ്തിരുന്നു. ബിജു, അനിൽകുമാർ എന്നീ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കാണ് മർദ്ദന മേറ്റത് . ഫോർട്ട് സി.ഐ. ജെ.രാകേഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |