കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ജനമൈത്രി പൊലീസും കടലോര ജാഗ്രതാ സമിതിയും സംയുക്തമായി അജാനൂർ കടപ്പുറത്ത് ലഹരി വിരുദ്ധ ബോധവത്കരണ സദസ് സംഘടിപ്പിച്ചു. ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി രഘുനാഥൻ ക്ലാസെടുത്തു. അമ്പാടി കാരണവർ, കെ. രാജൻ, എ. സുരേശൻ, കെ. പ്രശാന്തൻ, ടി.വി മനോഹരൻ, എ. സുമേഷ്, സബ്ബ് ഇൻസ്‌പെക്ടർ ടി.വി ചന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫീസർ കെ. രഞ്ജിത്ത് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.വി സുരേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ അജാനൂർ കടപ്പുറത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |