പുനലൂർ: ലളിതമായ കോടതി ഉത്തരവിന്റെ മറവിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പുനലൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനവും ദേശീയപാത ഉപരോധവും നടത്തി.
ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ പ്രകടനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ബിജു കാർത്തികേയൻ, സജി ജോർജ്, ടി .എസ് . ഷൈൻ അടക്കമുള്ള നേതാക്കളും ജനപ്രതിനിധികളായ സാബു അലക്സ്, എൻ. അജീഷ്, എൻ.സുന്ദരേശൻ, ഷിബു ,പി.ആർ .അലക്സ്, റഷീദ് കുട്ടി, എ.ഹരികുമാർ, വിളയിൽ സഫീർ, സൈജു വർഗീസ്, രാജീവ് കലയനാട് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |