ആലപ്പുഴ: ജില്ലയുടെ 56-ാമത് കളക്ടറായി ഹരിത വി.കുമാർ ചുമതലയേറ്റു. ഇന്നലെ രാവിലെ 9.30ന് എത്തിയ കളക്ടറെ എ.ഡി.എം. എസ്. സന്തോഷ് കുമാർ, ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ജില്ലയിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഹരിത വി.കുമാർ പറഞ്ഞു. സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്‌ജെൻഡർ, ഭിന്നശേഷിക്കാർ എന്നിങ്ങനെ എല്ല വിഭാഗക്കാരെയും ഒപ്പം ചേർത്തുകൊണ്ടുള്ള വികസ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുമെന്നും അവർ പറഞ്ഞു. തൃശൂർ കളക്ടറായിരിക്കെയാണ് സ്ഥലം മാറി ജില്ലയിൽ എത്തുന്നത്.
തിരുവനന്തപുരം സ്വദേശിയായ ഹരിത വി. കുമാർ 2013 ഐ.എ.എസ്. ബാച്ചുകാരിയാണ്. 2012ൽ സിവിൽ സർവ്വീസിൽ പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയിരുന്നു. നേരത്തെ സിവിൽ സപ്ലൈസ് ഡയറക്ടർ,കോളേജീയേറ്റ് എഡ്യുക്കേഷൻ ഡയറക്ടർ, അർബൻ അഫയേഴ്സ് ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ സബ്കളക്ടറായും പ്രവർത്തിച്ചിരുന്നു. ഭർത്താവ് ഡോ. ശാന്തീവ്, മകൾ നിയതി എന്നിവർക്കൊപ്പമാണ് ഹരിത വി. കുമാർ ചാർജെടുക്കാൻ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |