ചെങ്ങന്നൂർ : ലോക്കൽ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ചെറിയനാട്ടെ സി.പി.എമ്മിൽ ഉണ്ടായ പൊട്ടിത്തെറി തുടരുന്നു. ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റിയിലെ ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവൻ അംഗങ്ങളും രാജിനൽകി. അതേസമയം നേതൃത്വം ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ആദ്യം 38 പേർ ഏരിയാ ജില്ലാ നേതൃത്വങ്ങൾക്ക് രാജി നൽകിയിരുന്നു. ഇപ്പോൾ 14 സി.പി.എം അംഗങ്ങളാണ് പാർട്ടിവിട്ടത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്.ഡി.പി.ഐ നേതാവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ സ്വന്തം വാർഡിൽ പോലും എസ്.ഡി.പി.ഐയാണ് വിജയിച്ചതെന്ന ആരോപണവും രാജിവച്ചവർ ഉന്നയിക്കുന്നു. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വർഗീയ വിരുദ്ധ സദസുകൾ എൽ.സി സെക്രട്ടറി നടത്തിയില്ലെന്നും രാജി വച്ചവർ പറയുന്നു. കൂടുതൽ പേർ പാർട്ടി വിട്ടേക്കുമെന്ന് രാജി വച്ചവർ സൂചന നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |