മുഹമ്മ : ജലജീവൻ മിഷൻ നിർവഹണ സഹായ ഏജൻസിയും മണ്ണഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ചേർന്ന് വിവിധ സ്ഥലങ്ങളിൽ 'തണ്ണീർകൂജ' സ്ഥാപിച്ചു. സ്വകാര്യ ബസ് സ്റ്റാന്റിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ.പി.ഉല്ലാസ്, സി.ഡി.എസ് മെമ്പർ സെക്രട്ടറി എ.നൗഫൽ എന്നിവർ തണ്ണീർകൂജകൾ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്സൺ അമ്പിളി ദാസ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |