SignIn
Kerala Kaumudi Online
Thursday, 21 May 2026 1.43 AM IST

'ബോധി' ഡിമെൻഷ്യ കിയോസ്‌ക് ഉദ്ഘാടനം

2

തൃക്കാക്കര: സമൂഹത്തിൽ 60 വയസ് പിന്നിട്ടവരെ അതിവേഗം ബാധിച്ചുകൊണ്ടിരിക്കുന്ന ഡിമെൻഷ്യ രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്. കാക്കനാട് മേഖലയിൽ സംഘടിപ്പിച്ച 'ബോധി' ഡിമെൻഷ്യ കിയോസ്‌ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ മൂന്നു സെക്കൻഡിലും ഒരാൾ എന്ന തോതിൽ അടിമപ്പെടുന്നു എന്നാണ് അൽഷെയ്‌മേഴ്‌സ് ഡിസീസ് ഇന്റർനാഷനലിന്റെ കണക്ക്. സംസ്ഥാനത്ത് നിലവിൽ 21 ലക്ഷത്തിലേറെ പേർ ഡിമെൻഷ്യ ബാധിതരാണ്. ഈ സാഹചര്യത്തെ കരുതിയിരിക്കണമെന്നും ബോധവത്കരണ യജ്ഞം അവഗണിക്കരുതെന്നും ഉല്ലാസ് തോമസ് പറഞ്ഞു.ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സനിത റഹിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി.പ്രകാശ്, കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, KAKKANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL