SignIn
Kerala Kaumudi Online
Friday, 20 September 2024 3.54 PM IST

എച്ച്.എസ്.എസ്.ടി അദ്ധ്യാപകർക്ക് മൂല്യനിർണ്ണയ ക്യാമ്പിലും ഇടമില്ല

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഏപ്രിൽ 3ന് ആരംഭിക്കുന്ന പ്ലസ് വൺ, പ്ലസ് ടു മൂല്യനിർണ്ണയ ക്യാമ്പുകളിൽ നിന്ന് സൂപ്പർ ന്യൂമററി ലിസ്റ്റിലുൾപ്പെട്ട എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ളീഷ് അദ്ധ്യാപകരെ ഒഴിവാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. ഇൗ വിഭാഗത്തിൽപെട്ട 66 അദ്ധ്യാപകരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇവർ മൂല്യനിർണ്ണയ ഡ്യൂട്ടിയിൽ പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാൻ ക്യാമ്പ് കോ -ഓർഡിനേറ്റർമാരും ബന്ധപ്പെട്ട പ്രിൻസിപ്പൽമാരും ശ്രദ്ധിക്കണമെന്ന നിർദ്ദേശവും പരീക്ഷാ വിഭാഗം സെക്രട്ടറി നൽകിയിട്ടുണ്ട്.

പീരിയഡ് ക്രമീകരണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സൂപ്പർ ന്യൂമററി പട്ടികയിൽ ഉൾപ്പെട്ട സീനിയോറിറ്റി ലിസ്റ്റിലെ ആദ്യ 87 പേരെ തസ്തികയുള്ള സ്‌കൂളുകളിൽ നിലനിറുത്തി ഉത്തരവിറങ്ങിയത്. ശേഷിക്കുന്ന 56 പേരും സുപ്രീംകോടതി ഉത്തരവിലൂടെ ജോലിക്ക് കയറിയ 10 പേരുമുൾപ്പെടെയുള്ള 66 പേരെ തസ്തിക ഇല്ലാത്ത സ്ഥലത്തേക്ക് മാറ്റിയെങ്കിലും സൂപ്പർ ന്യൂമററി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ നാളെ മുതൽ ഇവർ സർവീസിനു പുറത്താവുകയാണ്. ഇവരെയാണ് മൂല്യനിർണ്ണയ ക്യാമ്പിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ പി. എസ്.സി വഴി ജോലിക്ക് കയറിയ അദ്ധ്യാപകർക്കും ജോലി പോകുമെന്ന് ഉറപ്പായി. തൊഴിൽ നഷ്ടപ്പെടുന്നവരെ റിട്ടയർമെന്റ് വേക്കൻസിയിലോ ഡെപ്യൂട്ടേഷനിലോ നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്റ്റാറ്റ്യൂട്ടറി ഓർഡർ ഇറക്കണമെന്നാണ് ഹയർ സെക്കൻഡറി അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VALUATION CAMP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.