SignIn
Kerala Kaumudi Online
Friday, 26 April 2024 9.15 AM IST

മണിക്കൂറുകൾ നീളുന്ന സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടോ? എന്നാൽ ചെയ്യേണ്ടതിത്ര മാത്രം

phone-usage

ദിവസവും എത്ര മണിക്കൂറുകളാണ് ഫോണിന് മുന്നില്‍ ചെലവഴിക്കുന്നത് എന്നത് പല കാരണങ്ങൾ കൊണ്ട് വളരെയധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ്. ചിലര്‍ രാവിലെ ഉറക്കത്തില്‍ നിന്ന് ഉണരുമ്പോഴും രാത്രി ഉറങ്ങാനായി പോകുന്നതിന് മുന്‍പ് വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. കൂടാതെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ജോലി ചെയ്യുന്നതിനിടയിലുമൊക്കെ ഇത് ആവർത്തിക്കും. ഇങ്ങനെ ഇടയ്ക്ക് ഫോണ്‍ ഉപയോഗിച്ച് ആ ശീലത്തിന് അടിമയായി മാറി എന്ന യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് പലരും ഫോൺ തുടര്‍ന്ന് ഉപയോഗിക്കുന്നത്.

ദിവസം മുഴുവന്‍ ഫോണില്‍ സ്ക്രോള്‍ ചെയ്യുന്നത് നല്ലതല്ല എന്ന് മനസിലാക്കിയിട്ടും ഇത് വീണ്ടും തുടരുകയാണ് പലരും. ചിലര്‍ അഞ്ച് മിനിറ്റ് സമയത്തേയ്ക്ക് അല്ലെങ്കില്‍ പത്ത് മിനിറ്റ് സമയത്തേയ്ക്ക് എന്ന രീതിയില്‍ ഫോണില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തുടങ്ങുകയും എന്നാല്‍ മണിക്കൂറുകള്‍ അത് തുടരുകയും ചെയ്യും. ഇങ്ങനെ ഒരു നിയന്ത്രണവുമില്ലാതെയുള്ള ഫോണ്‍ ഉപയോഗത്തിന് തടയിടാനായി പരീക്ഷിക്കാവുന്ന മാര്‍ഗങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

ഫോൺ മുഖേയുള്ള സോഷ്യൽ മീഡിയ ഉപയോഗത്തിന് പരിധി നിശ്ചയിക്കുക എന്നതാണ് പ്രധാന മാ‌ർഗം. ദിവസവും 30 മിനിറ്റ് അല്ലെങ്കില്‍ നിയന്ത്രണം ആരംഭിക്കുന്ന സമയത്ത് ഒരു മണിക്കൂര്‍ മാത്രമേ സോഷ്യല്‍ മീഡിയ ഉപയോഗിക്കൂ എന്ന് തീരുമാനമെടുക്കുക. ഫോണിലെ അലാറം ഉപയോഗിച്ച് പരിധി വിടാതെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്താം. ദിവസത്തിലെ പല സമയങ്ങളിലായി ഈ പരിധി വിഭജിച്ച് ഉപയോഗിക്കാവുന്നതാണ്. ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സമയത്ത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

മാനസികമായി എന്തെങ്കിലും പ്രയാസം, നിരാശ, സങ്കടം എന്നിവ ഉള്ള സമയത്ത് അധികമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വിരസത, ഏകാന്തത എന്നിവ ഒഴിവാക്കാനും സോഷ്യല്‍ മീഡിയ ഒരു അഭയകേന്ദ്രമാക്കാതിരിക്കുക. ഇന്റർനെറ്റ് ഡാറ്റയുടെ ലഭ്യത കുറഞ്ഞ റീച്ചാർജി പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നതും ഒരു പരിധി വരെ സഹായകരമാകും.

സോഷ്യല്‍ മീഡിയ, ഫോണ്‍ ഉപയോഗം എന്നിവയ്ക്കായി സാധാരണ ചെലവഴിക്കാറുള്ള സമയത്ത് മറ്റു ഹോബികള്‍ കണ്ടെത്താന്‍ ശ്രമിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, SOCIAL, MEDIA, USAGE, PHONE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.