SignIn
Kerala Kaumudi Online
Saturday, 27 April 2024 5.10 AM IST

'ചില രാത്രികളിൽ ദിവ്യ എന്റെ കാതുകളിൽ മന്ത്രിക്കും, എനിക്കത് ഒരിക്കലും മനസിലാക്കാൻ കഴിയില്ല'; പ്രണയകുറിപ്പെഴുതി വിനീത്

vineeth-sreenivasan

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനും നടനും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. തന്റെ സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം താരം ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസത്തെക്കുറിച്ചുള്ള വിനീതിന്റെ കുറിപ്പ് ഏറെ ശ്രദ്ധനേടുകയാണ്.

ഭാര്യ ദിവ്യയോട് വിനീത് പ്രണയം പറഞ്ഞ ദിവസമാണ് മാർച്ച് 31. ഇരുവരും പ്രണയിക്കാൻ തുടങ്ങിയിട്ട് ഇന്ന് 19 വർഷമായിരിക്കുന്നുവെന്നാണ് താരം പങ്കുവച്ചത്. കോളേജ് കാലത്തെ സൗഹൃദവും പ്രണയവും തുടർന്ന് 2012ലാണ് ഇരുവരും വിവാഹിതരായത്. ഇന്ന് വിഹാന്റെയും ഷഹാനയുടെയും അച്ഛനമ്മമാർ കൂടിയാണിവർ. ഇൻസ്റ്റഗ്രാമിലാണ് ദിവ്യയ്ക്ക് പ്രണയാശംസകൾ നേർന്ന് വിനീത് കുറിപ്പ് പങ്കുവച്ചത്.

'മാർച്ച് 31. ദിവ്യയും ഞാനും ഇപ്പോൾ 19 വർഷമായി ഡേറ്റിംഗിലാണ്. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം, എന്റെ ഓർമ്മകൾ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ കൗമാരത്തിലാണ് കണ്ടുമുട്ടിയത്. അന്നുമുതൽ അങ്ങോട്ട് ഒരുമിച്ചുനിൽക്കുകയായിരുന്നു. തികച്ചും വ്യത്യസ്തരായ രണ്ട് ആളുകൾക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുന്നത് അതിശയകരമാണ്. അവൾ എല്ലാ ബഹളങ്ങളും ഇഷ്ടപ്പെടുമ്പോൾ ഞാൻ സമാധാനവും സ്വസ്ഥതയും ഇഷ്ടപ്പെടുന്നു. അവൾ വെജിറ്റേറിയനാണ്, എന്നെ സംബന്ധിച്ചിടത്തോളം നോൺ വെജ് ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോകില്ല. അവളുടെ സ്ട്രീമിംഗ് വാച്ച് ലിസ്‌റ്റ് മിക്കവാറും ഇരുണ്ടതും ഭയാനകവുമായതാകുമ്പോൾ എന്റേത് സ്റ്റാൻഡ്-അപ്പുകൾ, സിറ്റ്-കോം, ഫീൽ ഗുഡ് എന്നിവയാണ്.

ചില രാത്രികളിൽ ഞാൻ കണ്ണടച്ച് ഉറങ്ങുന്നതായി നടിക്കുമ്പോൾ ദിവ്യ എന്റെ കാതുകളിൽ മന്ത്രിക്കും.'സ്വയം സമ്മർദ്ദം ചെലുത്തരുത്, ദയവായി വിനീത് ഉറങ്ങാൻ ശ്രമിക്കൂ'. അപ്പോൾ ഞാൻ അവളോട് ചോദിക്കും, "ഞാൻ ഉറങ്ങുകയല്ലെന്ന് നിനക്ക് എങ്ങനെ അറിയാം"? അവൾ പറയും, "നിങ്ങൾ ശ്വസിക്കുന്ന രീതിയിൽ നിന്ന്. നിങ്ങൾ യഥാർത്ഥത്തിൽ ഉറങ്ങുമ്പോൾ നിങ്ങളുടെ ശ്വാസത്തിന്റെ താളം തികച്ചും വ്യത്യസ്തമാണ്". ഇത്തരം ചെറിയ കാര്യങ്ങൾ പോലും അവൾ ശ്രദ്ധിക്കുന്നു. എന്നാലത് എനിക്ക് മനസിലാക്കാനാവുന്നതിലും അപ്പുറമാണ്. വാർഷിക ആശംസകൾ ദിവ്യ'- വിനീത് കുറിച്ചു.

A post shared by Vineeth Sreenivasan (@vineeth84)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VINEETH SREENIVASAN, DIVYA, DATING, 19 YEARS, INSTAGRAM, POST
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.