പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് ശാകുന്തളം. സാമന്ത നായികയായ ചിത്രത്തിൽ മലയാളത്തിന്റെ യുവതാരം ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 14നാണ് തിയേറ്ററുകളിൽ എത്തുന്നത്. കാളിദാസന്റെ പ്രസിദ്ധമായ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മല്ലികേ, മല്ലികേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. രമ്യ ബെഹാര ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മണി ശർമ്മയാണ്. കൈലാസ് ഋഷിയാണ് ഗാനരചന.
പ്രകാശ് രാജ്, മോഹൻബാബു, സച്ചിൻ ഖേദേക്കർ, കബീർ ബേദി, അദിതി ബാലൻ, മധുബാല,ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ മകൾ അല്ലു അർഹയും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |