നാഗർകോവിൽ : തിരുവട്ടാറിൽ സ്കൂട്ടിയിൽ വന്ന യുവതിയുടെ 7 പവൻ മാല കവർന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തു.തിരുവട്ടാർ സ്വദേശി സുനിതയുടെ മാല കവർന്ന കുളച്ചൽ, ചെമ്പണിവിള പ്രേംദാസ് (23), ഉടയാർവിള നിതീഷ് രാജ (22),വഴക്കംപാറ മണവിള വിഘ്നേഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ് .ഐമാരായ അരുളപ്പൻ, ശരവണ കുമാർ, രഘുബാലാജി എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
സുനിത സ്കൂട്ടിയിൽ തിരുവട്ടാറിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ മൂന്നുപേർ സുനിതയുടെ 7 പവൻ മാലപൊട്ടിക്കുകയായിരുന്നു.നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. പിന്തുടർന്ന പ്രത്യേകസംഘം നാഗർകോവിലിലെ സ്വർണ്ണ കടയിൽവച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |