പാലോട്: ഇടവം ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് അഖിൽ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചക്കേസിലെ പ്രധാന പ്രതി ഷൈജുവിന് ഒളിത്താവളം ഒരുക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്ത മൂന്നുപേർ പിടിയിൽ.
ചിറ്റൂർ മീരാൻ വെട്ടിക്കരിക്കകം ചാത്തി മംഗലത്ത് വീട്ടിൽ സുന്ദരേശൻ (58),ചിറ്റൂർ മീരാൻ വെട്ടിക്കരിക്കകം ചാത്തി മംഗലത്ത് വീട്ടിൽ സുനിൽ കുമാർ (47), തെന്നൂർ ഇടിഞ്ഞാർ ഇടവം പടിഞ്ഞാറേക്കര വിട്ടിൽ സുൽഫിക്കർ (36) എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് 4 പേരെ റിമാൻഡ് ചെയ്തിട്ടുണ്ട്.പ്രധാന പ്രതിയായ ഷൈജു ഇപ്പോഴും ഒളിവിലാണ്.ഗുരുതരമായി പരിക്കേറ്റ അഖിൽ ഇപ്പോഴും ചികിത്സയിലാണ്. പാലോട് സ്റ്റേഷൻ ഓഫീസർ പി.ഷാജിമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |