കോഴിക്കോട്: കോഴിക്കോട് കൊളത്തൂരിൽ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എരമംഗലം സ്വദേശി ബിനീഷ് (42) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ഷേത്രഉത്സവത്തിനിടെ ബിനീഷും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. പിന്നീട് ക്ഷേത്രപരിസരത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ബിനീഷിന്റെ വയറിനും തലയ്ക്കും അടിയേറ്റ പാടുകൾ ഉള്ളതായി കുടുംബം പറയുന്നു. വായിൽ നിന്ന് നുരയും ചോരയും വന്നിരുന്നു. ആൾക്കൂട്ട മർദ്ദനമെന്ന ബന്ധുക്കളുടെ പരാതിയിൽ കാക്കൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പിതാവ്: കണ്ണൻ കുട്ടി. മാതാവ്: പാർവതി. ഭാര്യ: സരിത. സഹോദരങ്ങൾ: മിനി, ധന്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |