ആറ്റിങ്ങൽ : ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അഭൂതപൂർവമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും, നാടിന്റെ മതേതരത്വവും സോഷ്യലിസവുമടക്കമുള്ള അടിസ്ഥാന മൂല്യങ്ങൾ ചവിട്ടി മെതിക്കുകയാണെന്നും മന്ത്രി അഡ്വ. ജി.ആർ അനിൽ പറഞ്ഞു. സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ നടന്ന ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി. എസ്. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.ശശി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം അസി. സെക്രട്ടറി ഡി. മോഹൻദാസ്, സെക്രട്ടേറിയറ്റ് അംഗം അഡ്വ. എം. മുഹ്സിൻ ,മണ്ഡലം കമ്മിറ്റിയംഗം മുഹമ്മദ് റാഫി, സെക്രട്ടേറിയറ്റ് അംഗം ചെറുന്നിയൂർ ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |