കൊച്ചി: കൊച്ചി കോർപ്പറേഷൻ തുടങ്ങുന്ന ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ, ക്ളീനിംഗ് സ്റ്റാഫ് തസ്തികകളിൽ 38 വീതം ഒഴിവുകളുണ്ട്. മെഡിക്കൽ ഓഫീസർമാർക്ക് 17നും സ്റ്റാഫ് നഴ്സുമാർക്ക് 18നും ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർമാർ എന്നിവർക്ക് 19നും ഇന്റർവ്യൂ നടത്തും. ക്ളീനിംഗ് സ്റ്റാഫിന്റെ ഇന്റർവ്യു 20 ന് രാവിലെ പത്തിന് നടക്കും. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടക്കുന്ന ഇന്റർവ്യുവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |