തൃക്കാക്കര: വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴുന്നു. തൃക്കാക്കര സഹകരണ റോഡിൽ മൂന്നേമുക്കാൽ സെന്റ് പുരയിടത്തിൽ 9 അംഗ കുടുംബം താമസിക്കുന്ന വല്യപാടം ഫസീല ഷംസുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇന്നലെ രാവിലെ 11 ഓടെ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. 23 റിംഗുകൾ ആകെയുള്ള കിണറിൽ മൂന്ന് റിംഗ് ഒഴികെ ബാക്കി ഇടിഞ്ഞ് വീഴുകയായിരുന്നു. മുകളിൽ നിൽക്കുന്ന ബാക്കി റിംഗുകളും പതുക്കെ ഇടിഞ്ഞ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. വീടിന് കേടുപാടുണ്ടാകുമോയെന്ന ഭീതിയുണ്ട്. സംഭവം വാഴക്കാല വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ രജനി ജീജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |