കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന റമദാൻ റിലീഫ് ഹരിത സാന്ത്വനത്തിന്റെ രണ്ടാം ഘട്ടം ഈ മാസം 13 ന് വ്യാഴാഴ്ച പകൽ 11 മണിക്ക് നടത്തും. വിവിധ ഗൾഫ് നാടുകളിലെ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി കമ്മിറ്റികളുടെയും ഉദാരമതികളായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നഗരസഭാ പഞ്ചായത്ത് കമ്മിറ്റികൾ മുഖേന നൽകുന്ന സാമ്പത്തിക സഹായ പദ്ധതിയാണിത്.
ഒന്നാം ഘട്ടത്തിൽ 4 ലക്ഷം രൂപ ചിലവിൽ 16 ഭക്ഷ്യ വിഭവങ്ങളടങ്ങിയ 400 ഓളം റമദാൻ കിറ്റുകളാണ് നഗരസഭാ പഞ്ചായത്ത് ലീഗ് കമ്മിറ്റികൾ വഴി വിതരണം ചെയ്തത്.അബുദാബി കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ 5 ഓക്സിജൻ കോണ്‌സെന്‌ട്രേറ്റർ വിതരണവും വിവിധോദ്ദേശ്യ സാമ്പത്തിക സഹായ വിതരണവും ചടങ്ങിൽ നടക്കും.എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഹരിത സാന്ത്വനം രണ്ടാം ഘട്ട റിലീഫിന്റെ ഫണ്ടുദ്ഘാടനം നിയോജക മണ്ഡലം ലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്തിന് തുക കൈമാറി ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് എം.കെ.നാസർ ഫ്രൂട്ട് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |