പേരാമ്പ്ര: കഠിനമായ വെയിൽ ചൂടിൽ നാടിന്റെ തണലായി മാറുകയാണ് താനിക്കണ്ടികടവിലെ ഗുൽമോഹർ പൂമരങ്ങൾ .വർഷങ്ങൾക്ക് മുമ്പ് വിദ്യാർത്ഥികളും നാട്ടുകാരും ചേർന്നാണ് 120 ഓളം ഗുൽമോഹർ മരങ്ങൾ താനിക്കണ്ടി കടവിന് സമീപം ചക്കിട്ടപാറ റോഡിൽ വെച്ചു പിടിപ്പിച്ചത് .എന്നാൽ വൈദ്യുതി വികസനത്തിന്റെ
ഭാഗമായി മരങ്ങൾ നശിപ്പിക്കപ്പെടുമോ എന്ന ആശങ്ക നാട്ടുകാരിൽ ഉയർന്നിരുന്നു .ഇതിനെ തുടർന്ന് നാട്ടുകാർ മരങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി രംഗത്തെത്തി .ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു . അധികൃതർ നാട്ടുകാരുടെ ആവശ്യം പരിഗണക്കുകയും മരങ്ങൾ സംരക്ഷിക്കാൻ നിലപാട് സ്വീകരിക്കുക്കുകയും ചെയ്തത് ഏറെ പ്രശംസിക്കപ്പെട്ടു .ഇന്ന് ഈ മരങ്ങൾ കൊടും വേനലിൽ നാട്ടുകാർക്ക് തണലായി ശാഖകൾ വിടർത്തി പൂവിതറുകയാണ് .താനിക്കണ്ടി കടവും പരിസരവും പ്രദേശിക ടൂറിസത്തിന് ഏറെ അനുയോജ്യമാണെന്നും യഥാർത്ഥ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |