കൊല്ലം: വീടിന് മുന്നിൽ മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്ത ആളിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം ജി.പി മന്ദിരത്തിൽ കുഞ്ചു എന്ന് വിളിക്കുന്ന അഭിനാഷ് (40), കിളിത്തട്ടിൽ തെക്കേതിൽ സുഭാഷ് കുമാർ (40), കിളിത്തട്ടിൽ കിഴക്കേതിൽ മണികണ്ഠൻ (32) എന്നിവരാണ് അറസ്റ്റിലായത്. പൂതക്കുളം വില്ലേജിൽ കടമ്പ്രമാടൻ നടയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന സുനിൽകുമാറിനെയാണ് ഇവർ അക്രമിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഇവർ സംഘം ചേർന്ന് മാരകായുധങ്ങളുമായി സുനിൽകുമാറിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ പരവൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |