ലക്‌നൗ: ഉത്തർപ്രദേശിലെ ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ മകൻ അസാദ് അഹമ്മദ് പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അതിഖ് അഹമ്മദിന്റെ കൂട്ടാളിയായ മുഹമ്മദ് ഗുലാമും കൊല്ലപ്പെട്ടതായാണ് വിവരം. ഉമേഷ് പാൽ കൊലപാതകക്കേസിൽ പൊലീസ് തെരച്ചിൽ നടത്തുന്നവരാണ് കൊല്ലപ്പെട്ട ഇരുവരും. ഉമേഷിന്റെ മരണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു. അസാദിനെയും ഗുലാമിനെയും കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഏറ്റുമുട്ടലിൽ പ്രതികളെ വധിച്ച ഉത്തർപ്രദേശ് എസ് ടി എഫിനെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അഭിനന്ദനം അറിയിച്ചു.
Uttar Pradesh Deputy CM KP Maurya congratulates UP STF after former MP Atiq Ahmed's son Asad and aide were killed in a police encounter
— ANI UP/Uttarakhand (@ANINewsUP) April 13, 2023
They were wanted in lawyer Umesh Pal murder case pic.twitter.com/X7itSGryr3
സംഘട്ടനത്തിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. അസദിനെ ജീവനോടെ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അസദിൽ നിന്ന് വിദേശ നിർമ്മിത തോക്കുകളും പിടികൂടി. ആതിഖ് അഹമ്മദിന്റെ സംഘത്തിലെ ഒരു ഇൻഫോർമർ ആയിരുന്നു പൊലീസിന് അസാദിന്റെ ഒളിത്താവളത്തെക്കുറിച്ച് വിവരം നൽകിയത്. രണ്ട് ഡി എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന സംഘമാണ് ഓപ്പറേഷൻ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഝാൻസിയിലെ ബബിന റോഡിലായിരുന്നു സംഭവം. ഉമേഷിന്റെ കൊലക്കേസിൽ അതിഖ് അഹമ്മദിനെ കോടതിയിൽ ഹാജരാക്കി 14ദിവസത്തേയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ദിവസമാണ് ഈ ഏറ്റുമുട്ടൽ നടന്നത്.
2005ൽ ബി എസ് പി.എം എൽ എ രാജു പാൽ കൊല്ലപ്പെട്ട കേസിലെ സാക്ഷിയായിരുന്നു ജില്ലാപഞ്ചായത്തംഗമായ ഉമേഷ് പാൽ സിംഗ്. ഫെബ്രുവരി 24 ന് പ്രയാഗ്‌രാജിലെ വീടിന് പുറത്ത് ഇദ്ദേഹം വെടിയേറ്റ് മരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |