തിരുവനന്തപുരം: തൊഴിലും കൂലിയും സംരക്ഷിക്കുക, ആഭരണ മേഖലയിൽ ഇ-വേ ബിൽ നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിൽപ്പന നടത്തുന്ന ആഭരണങ്ങളുടെ ഗുണമേന്മ പരിശോധിക്കാൻ ശക്തമായ സംവിധാനം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി സോമസുന്ദരൻ, കെ.ബി.സുകുമാരൻ, കെ.എം.ഗണേശൻ, കെ.ജയരാജൻ, സി.സേതു മാധവൻ, പി.ബി.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |