SignIn
Kerala Kaumudi Online
Thursday, 19 September 2024 1.02 PM IST

'ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ, ഇത് പോലുള്ള നല്ല സിനിമകൾ ഉണ്ടാകട്ടെ'; 2018നെ പ്രശംസിച്ച് ടിനി ടോം

Increase Font Size Decrease Font Size Print Page
tiny-tom

ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018' ചിത്രത്തിനെ പ്രശംസിച്ച് നടൻ ടിനി ടോം. 2018 മറക്കാൻ ശ്രമിക്കുന്ന വർഷമാണ് കാരണം താൻ ഒരു പ്രളയ ബാധിതനാണെന്നും അദ്ദേഹം പറഞ്ഞു. താരം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം പങ്കുവച്ചത്.

'സിനിമ എനിക്ക് ഒരുപാട് വിങ്ങൽ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോൾ നമ്മൾ ഒന്നിച്ചു നിന്നു. ഒരു വിഷമം മാത്രം, ഒരു ദുരന്തം ഉണ്ടാകുമ്പോഴാണ് നാം മതവും രാഷ്ട്രീയവും മറന്ന് ഒന്നാകുന്നത്. ഈ സിനിമയിൽ നമ്മൾ ഒന്നാണ് ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ ഇത് പോലുള്ള നല്ല സിനിമകൾ ഉണ്ടാകട്ടെയെന്നും' ടിനി ടോം കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

True story ,2018 സിനിമ റിലീസ് ദിവസം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു പക്ഷെ സിനിമ കുടുംബ സമേതം കാണാൻ സാധിച്ചത് ഇന്നലെയാണ്. 2018 ഞാൻ മറക്കാൻ ശ്രമിക്കുന്ന വർഷമാണ് കാരണം ഞാൻ ഒരു പ്രളയ ബാധിതനാണ് എല്ലാം നഷ്ട്ടപെട്ടവനാണ് അവിടന്ന് ജീവിതം വീണ്ടും തുടങ്ങിയവനാണ്. സിനിമ എനിക്ക് ഒരുപാട് വിങ്ങൽ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോൾ നമ്മൾ ഒന്നിച്ചു നിന്നാ "ലഹരി "നമുക്ക് ഒരുപാട് സന്തോഷം നൽകുന്നു, ഒരു വിഷമം മാത്രം ഒരു ദുരന്തം ഉണ്ടാകുമ്പോഴാണ് നാം മതവും രാഷ്ട്രീയവും മറന്ന് ഒന്നാകുന്നത് ഈ സിനിമയിൽ നമ്മൾ ഒന്നാണ് ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ ഇത് പോലുള്ള നല്ല സിനിമകൾ ഉണ്ടാകട്ടെ സിനിമയാണ് എന്റെ "ലഹരി "Bigsalute brother Jude Anthany Joseph& ടീം 2018 ,must watch only with your family Tovino Thomas ,Asif ali,Kunchacko Boban ,Vineeth Sreenivasan

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TINY TOM, 2018, MOVIE, MALAYALAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.