SignIn
Kerala Kaumudi Online
Saturday, 11 May 2024 3.56 AM IST

കർണാടകയിൽ മിന്നുന്ന വിജയം, കോട്ടയത്ത് തമ്മിലടി, യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിനിടെ പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളി

youth-congress-kottayam

കോട്ടയം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളി. കോട്ടയത്ത് നടന്ന യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിനിടെയാണ് പ്രവർത്തകർ തമ്മിൽത്തല്ലിയത്. കെപിസിസി അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനെ വേദിയിലിരുത്തിയായിരുന്നു സംഘർഷം. ഡിസിസി പ്രസിഡന്റ് അനുകൂലികളും എതിർഭാഗവുമാണ് തമ്മിൽത്തല്ലിയത് എന്നാണ് വിവരം.

ഒരു കൂട്ടം പ്രവർത്തകർ വേദിയിൽ ഡിസിസി പ്രിസഡന്റിനെ അനുകൂലിച്ചുള്ള മുദ്രാവാക്യം മുഴുക്കിയതോടെയാണ് സംഘർഷത്തിന് തുടക്കമായത്. എതിർഭാഗം ഇതിനെ ചൊല്ലി തർക്കത്തിൽ ഏർപ്പെട്ടതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

അതേസമയം ഇടതു സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ യു ഡി എഫിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് വളപ്പിൽ നടത്തുന്ന സമര പരിപാടിയുടെ മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സനും പങ്കെടുക്കുന്ന ജില്ലാതല നേതൃയോഗം 12 ന് വൈകിട്ട് കോട്ടയം ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി കാപ്പൻ, മുൻ മന്ത്രി കെ.സി.ജോസഫ്, ജോയി എബ്രാഹം, ജോസഫ് വാഴയ്ക്കൻ, കേരള ഡെമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യു, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി റഫീക്ക് മണിമല തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOUTH, CONGRESS, INDIAN, KERALA, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.